ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കന്നതിനു മുൻപ് …

ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന പ്രസ്ഥാനങ്ങളുടെ പരസ്യങ്ങൾ ധാരാളം ആയി ഈ ഇടയ്ക്കു കണ്ടു വരുന്നു. ഓൺലൈൻ ക്ലാസുകൾ പല വിധം ഉണ്ട്.. ചിലതു വെറുതെ റെക്കോർഡ് ആൻഡ് പ്ലേ ക്ലാസുകൾ ആയിരിക്കും. അതിൽ വിദ്യാർത്ഥിയും, അധ്യാപകനും തമ്മിലുള്ള ആശയ വിനിമയം തുച്ഛം ആയിരിക്കും, മാത്രമല്ല വിദ്യാർത്ഥി ഇടക്കുവെച്ചു നിർത്താനുള്ള സാഹചര്യം വളരെ കൂടുതൽ ആണ്. ഇന്നേ വരെ കേൾക്കാത്ത ഒരു പുതിയ സേവന ദാദാവുമായി സംസാരിച്ചപ്പോൾ, ഒരു കൊല്ലത്തേക്കുള്ള ഫീസ് 6000 രൂപ. ഇത് വളരെ കൂടുതൽ ആയി തോന്നി. പിന്നെ ഇങ്ങിനെയുള്ള കമ്പനികൾ പണം വാങ്ങുന്നതുവരെ ഒരു മനോഭാവവും, അത് കഴിഞ്ഞാൽ സ്വരം മാറ്റുന്ന അവസ്ഥയും വരാം.

ഇപ്പോൾ കണ്ടു വരുന്ന വേറെ ഒരു പ്രവണത, നാട്ടിലെ തന്നെ ടീച്ചർ മാർ, ഓൺലൈൻ ആയി ക്ലാസുകൾ എടുക്കുന്നുണ്ട്. ഇതിന്റെ ഗുണം, ഇടയ്ക്കു ടീച്ചറെ കാണാം എന്നുള്ളതാണ്. പിന്നെ കുട്ടികൾ അധികം ഇല്ലാത്തതിനാൽ ഉള്ളവർക്ക് വ്യക്തിപരമായ നോട്ടം കിട്ടും. ഫീസും കുറവായിരിക്കും.

പിന്നെയുള്ളത് ഒരു കൊല്ലത്തേക്ക് അന്പത്തിനായിരവും, എഴുപത്തിനായിരവും ഒക്കെ ചാർജ് ചെയ്യുന്ന വമ്പൻ കമ്പനികൾ ആണ്. ഇവയെ കുറിച്ചും ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട്

ഓൺലൈൻ ക്ലാസുകൾ, കൃത്യതയോടെ നടത്തുന്ന ലോക്കൽ ട്യൂഷൻ ടീച്ചർ ആണ് നല്ലതു എന്ന് തോന്നുന്നു.

എന്തായാലും, പണം കൊടുക്കുന്നതിനു മുൻപ് നന്നായി എല്ലാ കാര്യങ്ങളും അന്വേഷിച്ചതിനു ശേഷം മാത്രം തീരുമാനം എടുക്കുക,

അപ്പാപ്പാ …എനിക്ക് സ്കൂളിൽ പോകണം….

അപ്പാപ്പാ …എനിക്ക് സ്കൂളിൽ പോകണം ….എന്ന് നീ പറയുമ്പോൾ….നെഞ്ചു പൊട്ടുന്നെടാ കണ്ണാ….എല്ലാം ശെരി ആകും….ശെരി ആയെ പറ്റൂ ….ദൈവമേ കരുണയുണ്ടാകേണമേ….സാധാരണ ജീവിതം എത്രയും പെട്ടെന്ന് തിരിച്ചു നൽകേണമേ….

St. Joseph’s Lower Primary School, Mannamthuruth…