ഈയിടെ ഇടയ്ക്കിടെ ചേക്കേറുന്ന ഒരു ചിന്ത വെള്ളപ്പൊക്കത്തെ കുറിച്ചാണ്. കഴിഞ്ഞ വെള്ളപൊക്ക സമയത്തു, മഹാമാരി ഇല്ലായിരുന്നു. ഇനി വന്നാൽ ഒരാളുടെ വീട്ടിൽ അഭയം തേടാൻ ബുദ്ധിമുട്ടായിരിക്കും. അഭയാര്‍ഥിക്കും, ആതിഥേയനും. ക്യാമ്പുകൾ കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തും. ഉള്ളതിൽ ഏറ്റവും സുരക്ഷിതം ആയ കാര്യം, ഒന്നാം നിലയിലേക്ക് മാറി ജീവിക്കാൻ ഉള്ള മാർഗങ്ങൾ നോക്കുക എന്നതാണ്. എത്രമാത്രം പ്രായോഗികം ആണെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. പിന്നെ ഒന്നാം നില ഉള്ളവർക്ക് മാത്രമേ ഈ ഒരു മാർഗം അവലംബിക്കാൻ സാധിക്കുകയുള്ളു. മറ്റുള്ളവർ എന്ത് ചെയ്യും. ഒന്നാം നിലയിൽ തന്നെ ജീവിക്കണമെങ്കിൽ, കുക്കിംഗ് സൗകര്യം, വെളിച്ചം, വെള്ളം, ഭക്ഷണം, മരുന്ന്, കമ്മ്യൂണിക്കേഷൻ, റെസ്ക്യൂ, വാട്ടർ ആംബുലൻസ്, പ്രാഥമിക ആവശ്യങ്ങൾ എന്നിവയെ കുറിച്ച് ഇപ്പോഴേ ആലോചിച്ചാൽ നന്നായിരുന്നു. ഒരു വ്യക്തി എന്നതിലുപരി ഒരു കൂട്ടായ്മ ആയി ഇതിനെ സമീപിച്ചാൽ കാര്യങ്ങൾ കുറേക്കൂടെ ലഘൂകരിക്കാൻ സാധിക്കും. വീട്ടിൽ ഒന്നാം നില ഉള്ളവർ അവിടെ ചേക്കേറി, ഭാക്കിയുള്ളവർക് ഭാരം കുറച്ചു കൊടുത്താൽ അതും ഈ കാലഘട്ടത്തിൽ നന്നയിരിക്കും എന്ന് തോന്നുന്നു. വെള്ളപ്പൊക്കം വരികയില്ലായിരിക്കാം …എന്നാൽ ചിന്തകൾക്ക് കടിഞ്ഞാണില്ലല്ലോ ….

Abrachan