കെട്ട കാലത്തും കൂട്ടായി ചില നല്ല മനുഷ്യർ…
കോവിഡ് ദുരിതം പേറുന്നവർക്ക് ഭക്ഷണം തയാറാക്കുന്ന വരാപ്പുഴയിലെ സ്നേഹം തുളുമ്പുന്ന അടുക്കളയിലേക്ക് കാരുണ്യ പ്രവാഹം.
കൂനമ്മാവ് ഇവഞ്ചലാശ്രമത്തിലെ 140 അന്തേവാസികൾ, കോവിഡ് രോഗികൾ, ഇടതടവില്ലാതെ പിക്കറ്റ് ജോലി ചെയ്യുന്ന പൊലീസുകാർ, ചരക്കു വാഹന ഡ്രൈവറുമാർ, തെരുവോരത്ത് കഴിയുന്നവർ എന്നിവർക്കാണ് വരാപ്പുഴയിലെ സൗഹൃദ്ദ കൂട്ടായ്മ ഭക്ഷണ പൊതികൾ നൽകുന്നത്.
നമ്മുടെ അടുക്കളയിലെ വിഭവങ്ങൾ കുറഞ്ഞപ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ട് ഒരു കുറിപ്പിട്ടത്. ഒരുപാട് സുമനസ്സുകൾ ഈ ദൗത്യത്തിനു പിന്തുണ നൽകി.
തനിച്ചു താമസിക്കുന്ന മേരി ചേടത്തി തൻ്റെ വീട്ടുവളപ്പിൽ നട്ടുനനച്ചു വളർത്തിയ വെണ്ടയ്ക്ക വിളവെടുത്ത് നമ്മുടെ അടുക്കളയിൽ എത്തിച്ചു.
അങ്ങിനെ ചെറുതും വലുതുമായ പിന്തുണയിൽ ഇന്ന് ഈ അടുക്കള സമ്പന്നമാണ്.
വരാപ്പുഴ സിറ്റിസൺ കൂട്ടായ്മ, വിതയത്തിൽ ലോക്ക്സ്, മണ്ണംതുരുത്തിലെ വീട്ടമ്മമാർ, ഗ്രാമമിത്രം ഫേസ്ബുക്ക് കൂട്ടായ്മ, സോണിയ ഇൻഡസ്ട്രീസ്, പേര് പറയാൻ താത്പര്യമില്ലാത്ത വ്യക്തികൾ… ഇവരൊക്കെ വലിയ പ്രോൽസാഹനമാണ് നൽകിയത്.
ചെറിയ സഹായം കൂടുതൽ പേരിൽ നിന്നു സ്വീകരിച്ച് പങ്കുവയ്ക്കലിൻ്റെ ഒരു നവ സംസ്കാരം വളർത്തിയെടുക്കുക എന്ന എളിയ ശ്രമവും ഇതിനു പിന്നിലുണ്ട്.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ആവശ്യമുള്ളവർ ഉണ്ടെന്ന് കണ്ടാൽ ഞങ്ങളെ അറിയിച്ചാൽ നമുക്ക് സഹായിക്കാൻ കഴിയും.
ഫോൺ:
9497947306(Cl, Varapuzha police)
9447215248,
9567018576.