മാനസികമായി നമ്മൾ ഒരുമിച്ചു നില്കേണ്ടതായ ഭീതിയുടെയും , ദുരിതത്തിന്റെയും നാളുകൾ. പലരുടെയും വീടുകളിൽ അടുപ്പു പുകയാതായി തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റുന്നത് ലോക്കൽ കടകളിൽ നിന്നും കർഷകരിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ വാങ്ങുക എന്നതാണ്. അവരും അവസരത്തിനൊത്തു ഉയരേണ്ടതായിട്ടുണ്ട്.
ഈ ചിന്തകൾ കുറച്ചെങ്കിലും പ്രാവർത്തികം ആക്കുക എന്ന ഉദ്ദേശത്തോടെ ആണ് വരാപ്പുഴ.കോം രജിസ്റ്റർ ചെയ്തത്.
എന്തെങ്കിലും ഒരു കാര്യം വാരാപ്പുഴയിൽ വേണമെങ്കിൽ വരാപ്പുഴ.കോം നോക്കാൻ മറക്കരുതേ…
നമ്മൾ വാരാപ്പുഴയിലെ ഒരു കടയിൽ നിന്നോ, വ്യക്തിയിൽ നിന്നോ എന്തെങ്കിലും വാങ്ങുമ്പോൾ, ഈ നടുവൊടിഞ്ഞ സാമ്പത്തിക വ്യവസ്ഥിതിയിൽ അവർക്കു ഗുണം ചെയ്യുന്ന ഒരു പ്രവൃത്തി ആകും.
